Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Zimbabwe Pacer

പി​​എ​​സ്എ​​ല്‍ വി​​ട്ടു; ബ്ലെസിംഗ് മു​​സാ​​റ​​ബാ​​നി കെകെആറിൽ

കോ​​ല്‍​ക്ക​​ത്ത: പി​​എ​​സ്എ​​ല്‍ (പാ​​ക്കി​​സ്ഥാ​​ന്‍ സൂ​​പ്പ​​ര്‍ ലീ​​ഗ്) വി​​ട്ട് സിം​​ബാ​​ബ്‌​വെ ​പേ​​സ് ബൗ​​ള​​ര്‍ ബ്ലെ​​സിം​​ഗ് മു​​സാ​​റ​​ബാ​​നി ഐ​​പി​​എ​​ല്‍ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ല്‍. കോ​​ല്‍​ക്ക​​ത്ത നൈ​​റ്റ് റൈ​​ഡേ​​ഴ്‌​​സാ​​ണ് മു​​സാ​​റ​​ബാ​​നി​​യെ സ്വ​​ന്ത​​മാ​​ക്കി​​യ​​ത്.

2026 പി​​എ​​സ്എ​​ല്‍ ട്വ​​ന്‍റി-20​​യി​​ല്‍ ഇ​​സ്‌​ലാ​​മാ​​ബാ​​ദ് യു​​ണൈ​​റ്റ​​ഡി​​നാ​​യി ക​​ളി​​ക്കേ​​ണ്ട താ​​ര​​മാ​​യി​​രു​​ന്നു മു​​സാ​​റ​​ബാ​​നി. താ​​ന്‍ ക്ല​​ബ് വി​​ടു​​ന്ന​​താ​​യി ഇ​​സ്‌​ലാ​​മാ​​ബാ​​ദ് യു​​ണൈ​​റ്റ​​ഡി​​നെ സിം​​ബാ​​ബ്‌​വെ ​പേ​​സ​​ര്‍ അ​​റി​​യി​​ച്ച​​താ​​യാ​​ണ് റി​​പ്പോ​​ര്‍​ട്ട്.

ബി​​സി​​സി​​ഐ നി​​ര്‍​ദേ​​ശ​​ത്തെ​​ത്തു​​ട​​ര്‍​ന്ന് ടീ​​മി​​ല്‍​നി​​ന്ന് ഒ​​ഴി​​വാ​​ക്കി​​യ ബം​​ഗ്ലാ​​ദേ​​ശ് പേ​​സ​​ര്‍ മു​​സ്താ​​ഫി​​സു​​ര്‍ റ​​ഹ്‌​മാ​​നു പ​​ക​​ര​​മാ​​യാ​​ണ് കോ​​ല്‍​ക്ക​​ത്ത നൈ​​റ്റ് റൈ​​ഡേ​​ഴ്‌​​സ് ബ്ലെ​​സിം​​ഗ് മു​​സാ​​റ​​ബാ​​നി​​യെ സ്വ​​ന്ത​​മാ​​ക്കി​​യ​​ത്.

2026 ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പി​​ല്‍ മു​​സാ​​റ​​ബാ​​നി ആ​​റു മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍​നി​​ന്ന് 13 വി​​ക്ക​​റ്റ് സ്വ​​ന്ത​​മാ​​ക്കി​​യി​​രു​​ന്നു. സൂ​​പ്പ​​ര്‍ എ​​ട്ടു​​വ​​രെ​​യു​​ള്ള സിം​​ബാ​​ബ്‌​വെ​യു​ടെ ​കു​​തി​​പ്പി​​ല്‍ നി​​ര്‍​ണാ​​യ​​ക സാ​​ന്നി​​ധ്യ​​മാ​​യി​​രു​​ന്നു 29കാ​​ര​​നാ​​യ മു​​സാ​​റ​​ബാ​​നി.

Latest News

Corehub Up